തിരുവനന്തപുരം∙ ചികിത്സ വൈകിയയതിനെ തുടർന്ന് തിരുവനന്തപുരം പാറശാലയിലെ സ്വകാര്യ ആശുപത്രി രോഗിയുടെ ബന്ധുക്കള്‍ അടിച്ചുതകർത്തു. ഗർഭിണിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആറംഗ സംഘം വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രി ആക്രമിച്ചത്. ഒപിയിലെ ജനൽ ചില്ലുകളും കസേരകളും അടിച്ചുപൊട്ടിച്ചു. ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
കസേരകൾ അടിച്ചു തകർക്കുന്നതിന്റെയും ഡോക്ടറോടും നഴ്സിനോടും അപമര്യാദയായി പെരുമാറുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആറുപേർക്കെതിരെ പാറശാല പൊലീസ് കേസെടുത്തു. പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു