കോഴിക്കോട്: 1999 ഫെബ്രുവരി ഏഴിന് 24 വർഷം മുന്‍പ് ഗാകരായ കെ.ജെ യേശുദാസിനെയും കെ.എസ് ചിത്രയെയും കല്ലെറിഞ്ഞ പ്രതിയെ ഇപ്പോൾ അറസ്റ്റിൽ ചെയ്തു.ബേപ്പൂർ മാത്തോട്ടം സ്വദേശി പണിക്കർമഠം എൻ.വി അസീസാണ് (56) പൊലീസിന്റെ പിടിയിലായത്.
മലബാർ മോഹത്സവത്തിൽ യേശുദാസിന്റേയും ചിത്രയുടേയും ഗാനമേള നടന്നുകൊണ്ടിരിക്കെ ഗായകർക്ക് നേരെ കല്ലെറിഞ്ഞ സംഘത്തില്‍ പിടികിട്ടേണ്ടായളായിരുന്നു അസീസെന്ന് അന്വേഷണംസംഘം വ്യക്തമാക്കി. നടക്കാവ് സിഐ ആയിരുന്ന കെ. ശ്രീനിവാസൻ അന്ന് ഈ കേസ് അന്വേഷിച്ചുവെങ്കിലും പിടി കൊടുക്കാതെ മുങ്ങിയ അസ്സീസിനെ പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് പിടികൂടാൻ കഴിഞ്ഞത്.
മാത്തോട്ടത്തെ പരിസരവാസി നൽകിയ സൂചനയനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.വഴിയോരത്ത് പഴക്കച്ചവടം നടത്തിവരികയായിരുന്നു.കേസിൽ പ്രതിയ്ക്കായി കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.സംഭവ ദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ വയർലെസ് സെറ്റും നഷ്ടപ്പെട്ടിരുന്നു.മാത്തോട്ടത്തുനിന്ന് മാറി മലപ്പുറത്ത് മുതുവല്ലൂരില്‍ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിച്ചു വരുകയായിരുന്നു