എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ആകാൻ കഴിയാത്തത്? സമൂഹം സമത്വം കൈവരിച്ചുവെന്നു കരുതാനാകില്ല.അതിനിനിയും ഒരുപാട് സമയമെടുക്കും. സിനിമയിൽ പോലും അത്രയധികം സ്ത്രീകൾ ജോലി ചെയ്യുന്നില്ല.എല്ലായിടത്തും എല്ലാ കാര്യങ്ങളിലും സ്ത്രീയേയും പുരുഷനേയും തുല്യമായി കണക്കാക്കുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടതെന്നും വിദ്യ ബാലൻ പറഞ്ഞു.
ഓരോ സ്ത്രീയും എന്തായിരിക്കണമെന്നതിന് ആധുനിക സ്ത്രീയെ ഉദാഹരണമായി കാണിക്കേണ്ട കാര്യമില്ല.ശക്തയായ ഒരു സ്ത്രീക്ക് ഒരു ഫെമിനിസ്റ്റ് പങ്കാളിയുണ്ടാകുന്നതിനും പരമ്പരാഗത കാര്യങ്ങളിലേക്ക് തിരിച്ചു പോകുന്നതിനും തെറ്റൊന്നുമില്ല.സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ആക്കി മാറ്റുന്ന ആധുനിക ഫെമിനിസത്തോട് വിയോജിപ്പാണ്.
എന്തിനാണ് നമ്മാൾ സ്ത്രീകളെ ശാക്തീകരിക്കുന്നത്.ഒരു ആധുനിക ഫെമിനിസ്റ്റ് വീക്ഷണത്തിൽ അവരെ എങ്ങനെ കാണാൻ ആഗ്രഹിക്കുന്നു എന്നതിലുപരി എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്ന രീതിയിൽ ആകാൻ കഴിയാത്തത്? 2021 ൽ പുറത്തിറങ്ങിയ ഷെർണി എന്ന തന്റെ സിനിമയിലെ കഥാപാത്രത്തെ പരാമർശിച്ചു കൊണ്ടായിരുന്നു വിദ്യ ഇക്കാര്യം പറഞ്ഞത്.എനിക്ക് ഷെർണിയെ ഒരുപാട് ഇഷ്ടമായിരുന്നു. അവൾ ഈ പുരുഷന്മാരെ ഏറ്റെടുത്തു.ചിത്രത്തിൽ വിദ്യ ഒരു ഫോറസ്റ്റ് ഓഫീസറായാണെത്തുന്നത്.
സിനിമ നിരൂപകയായ മൈഥിലി റാവുവിന്റെ ദ് മില്ലേനിയൻ വുമൺ ഇൻ ബോളിവുഡ് എ ന്യൂ ബ്രാൻഡ് എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയായിരുന്നു വിദ്യ ബാലന്റെ പരാമർശം.