കൊച്ചി: “എൻ്റെ ഈശ്വരന്മാരെ സ്നേഹിച്ച ലോകത്തുള്ള വിശ്വാസികളായ മുഴുവൻ മനുഷ്യരെയും സ്നേഹിക്കും. അവിശ്വാസികളോട് ഒട്ടും സ്നേഹമില്ലെന്ന് ചങ്കൂറ്റത്തോടെ പറയും. വിശ്വാസികളുടെ അവകാശങ്ങളിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സർവനാശത്തിന് വേണ്ടി കൂടി ശ്രീകോവിലിൻ്റെ മുന്നിൽനിന്നു പ്രാർഥിച്ചിരിക്കും. അതെല്ലാവരും ചെയ്യണം. നമ്മുടെ ഭക്തി ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല. പക്ഷേ നമ്മുടെ ഭക്തിയെയും ഭക്തിസ്ഥാപനങ്ങളെയും ഭക്തിമാർഗത്തെയും നിന്ദിക്കാൻ വരുന്ന ഒരാൾ പോലും സമാധാനത്തോടെ നല്ല ജീവിതം ജീവിച്ചു ഈ ലോകത്ത് അവസാനിക്കാൻ ഒരു കാരണവശാലും അന്തരീക്ഷം ഒരുങ്ങിക്കൂടാ. ഞാൻ ആരെയൊക്കെയാ ഉദ്ദേശിച്ചതെന്ന് പറഞ്ഞാൽ രാഷ്ട്രീയം സ്ഫുരിക്കും. അതുകൊണ്ടു പറയുന്നില്ല”
” വിശ്വാസി സമൂഹത്തിൻ്റെ അതിർത്തി പ്രദേശത്തുപോലും ആരും കടന്നുവന്ന് ഞങ്ങളെ ആക്രമിക്കരുത്, ദ്രോഹിക്കരുത്. ഞങ്ങൾ ഞങ്ങളുടെ സന്തോഷത്തിലേക്ക്, ഞങ്ങൾ ലോകത്തിൻ്റെ നന്മയ്ക്കുവേണ്ടി പ്രാർഥിക്കും. ഞങ്ങളുടെ പ്രാർഥനകളിൽ ഒരു കോട്ടവും തട്ടാത്ത രീതിയിൽ അവിശ്വാസികൾക്കും അല്ലെങ്കിൽ വിശ്വാസ പ്രമാണങ്ങളെ ധ്വംസിക്കുന്നവർക്കും അവരുടെ വഴി അങ്ങ് ചുറ്റിക്കറങ്ങി പോകാം, ഇങ്ങോട്ടേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കരുത് എന്ന് ഉച്ചത്തിൽ വിളിച്ചുപറയേണ്ട കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഞാനാ വിഷയത്തിലേക്ക് വൈകാരികമായി ഒരുപാട് കടക്കുന്നില്ല” ശിവരാത്രി ആഘോഷത്തിനിടെ പ്രസംഗത്തിൽ സുരേഷ് ഗോപി പറഞ്ഞു