വാരനാട് ദേവീക്ഷേത്രത്തിലെ കുംഭഭരണി ഉത്സവത്തിന്റെ ഭാഗമായി സമാപന ദിവസം രാത്രി 10 മണിക്കായിരുന്നു വിനീതിന്റെ ഗാനമേള.ഗാനമേളക്ക് ശേഷം കാറിലേക്ക് ഓടിക്കയറുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അവതരിപ്പിച്ച പരുപാടി മോശം ആയതിനാലാണ് വിനീത് ശ്രീനിവാസന് ഓടി രക്ഷപെടുന്നത് എന്നായിരുന്നു പ്രചരിപ്പിച്ചത്.
ഈ വാർത്തയുടെ സത്യാവസ്ഥ എന്താണ് എന്ന് പറയുകയാണ് തിരക്കഥാകൃത്തും വാരനാട് സ്വദേശിയുമായിട്ടുള്ള സുനീഷ്. ” വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു.രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. ‘പ്രോഗ്രാം മോശമായി;വിനീത് ഓടിരക്ഷപ്പെട്ടു’ എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ്.”