നമ്മുടെ കൈ നഖത്തിന്റെ കീഴ്ഭാഗത്ത് ചര്‍മത്തോട് ചേര്‍ന്ന് ബാക്കിയുള്ള ഭാഗത്തേക്കാള്‍ നിറ വ്യത്യാസമുള്ള അര്‍ദ്ധ ചന്ദ്രന്റെ രൂപത്തില്‍ ഒരു പ്രത്യേക ഭാഗം കാണാം.ഇതിനെ വിളിക്കുന്നത് ല്യുണൂല എന്നാണ്.ഹാഫ് മൂണ്‍ ആകൃതിയിലുള്ള ഈ നഖത്തിന്റെ നിറം ആരോഗ്യപരമായ പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്നു.
ഈ ഭാഗത്തിന് സ്വാഭാവികമായി ഇളം റോസ് നിറമോ വെളുത്ത നിറമോ ആയിരിയ്ക്കും. ഈ ഭാഗത്തെ നിറ വ്യത്യാസം പല സൂചനകളും നല്‍കുന്നുണ്ട്.ഈ ഭാഗം നിറ വ്യത്യാസം കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ദിക്കണം.നഖത്തിന്റെ ഹാഫ് മൂൺ ല്യുണൂലയുടെ നിറ വ്യത്യാസം മാത്രമല്ല നഖത്തിന്റെ ആകൃതിയിലെ വ്യത്യാസങ്ങളും പലപ്പോഴും ഗുരുതമായ പല ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്ന അടയാളമാണ്.
ഈ ഭാഗത്തിന് ബ്രൗണോ കറുപ്പോ നിറമാണ് കാണിക്കുന്നതെങ്കിൽ ശരീരത്തിലെ ഫ്‌ളൂറൈഡിന്റെ അളവ് കൂടുന്നതായി കാണാം.വിളറിയ ഇളം നീല നിറമാണ് ഈ ഭാഗത്തിനെങ്കില്‍ ഇത് പ്രമേഹ സൂചനയാണ് നല്‍കുന്നത്. നീല കലര്‍ന്ന ചാര നിറമാണെങ്കിൽ ശരീരത്തില്‍ സില്‍വര്‍ അംശം കൂടുന്ന സില്‍വര്‍ പോയ്‌സനിംഗ് എന്ന അവസ്ഥയെ സൂചിപ്പിയ്ക്കുന്നു. ചുവന്ന നിറം ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്നു.ഇത് കൂടുതല്‍ ശ്രദ്ധിക്കേണ്ട ആരോഗ്യ പ്രശ്‌നമാണ്.ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പ്രശ്‌നങ്ങളുടെ സൂചനയാകാം.നന്നേ വെളുപ്പെങ്കില്‍ കിഡ്‌നി സംബന്ധമായ പ്രശ്‌നമാകാം.പകുതി വെളുപ്പും പകുതി ബ്രൗണുമെങ്കിലും കിഡ്‌നി പ്രശ്‌നമാണ് സൂചിപ്പിക്കുന്നത്.
ചിലര്‍ക്ക് ഈ ഭാഗം തീരെ കുറവായിരിയ്ക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്താൽ ഇത് അനീമിയ, പോഷകക്കറവ്, ഡിപ്രഷന്‍ പ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്നു.ഈ ഭാഗം ചിലരില്‍ വലുതായി കണ്ടാൽ ഹാര്‍ട്ട്ബീറ്റ്, ബിപി പ്രശ്‌നങ്ങള്‍, ഹൃദയ തകരാറുകള്‍ എന്നിവയുടെ സൂചനയാണ്. ല്യുണൂല കാണപ്പെടാത്തതും ആരോഗ്യകരമായി നല്ല സൂചനയല്ല.അത്‌ലറ്റുകൾ പോലെ ശാരീരിക അധ്വാനം കൂടുതലായവരിൽ ഈ ഭാഗം വലുതായി കാണാറുണ്ട്.