ഞങ്ങളും കൃഷിയിലേക്ക് എന്ന വിഷയത്തെ ആസ്പദമാക്കി കൃഷി വകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ നടത്തിയ മത്സരത്തിലെ വിജയി കൾക്കുള്ള സമ്മാനം വൈഗ സമാപന സമ്മേളനത്തിൽ വിതരണം നടത്തി.
ഡിജിറ്റൽ ഫോട്ടോഗ്രഫി മത്സരത്തിൽ ശ്രീ. അരവിന്ദ് ബി.എ.മലയാള മനോരമ, കൊല്ലം വിജയിയായി.
ഞങ്ങളും കൃഷിയിലേക്ക് വിഷയത്തെ ആസ്പദമാക്കി ഹൈസ്ക്കൂൾ / ഹയർ സെക്കന്ററി സ്കൂൾ വിഭാഗം കുട്ടികൾക്കായി നടത്തിയ കാർഷിക ലേഖന രചനാ മത്സരംത്തിൽ കുമാരി ദേവനന്ദ. എസ്.നെടും കരയിൽ ഹൗസ്, അയർക്കുന്നം, കോട്ടയം, ഹൈസ്ക്കൂൾ / ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച കാർഷിക ചെറുകഥ രചനാ മത്സരത്തിൽ
കുമാരി ഇള ലക്ഷ്മി ശർമ്മ,ഭവൻസ് വിദ്യാ മന്ദിർ,
ഇളമക്കര , കൊച്ചി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഞങ്ങളും കൃഷിയിലേക്ക് വിഷയത്തെ ആസ്പദമാക്കി പ്രമുഖ ചാനലുകളിൽ സംപ്രേക്ഷണം ചെയ്ത വീഡിയോകളിൽ നിന്നും ശ്രീ. ദീപു. എസ്, സീനിയർ പ്രോഗ്രാം പ്രൊഡ്യൂസർ ,
ജനം ടി.വി തയ്യാറാക്കിയ പ്രോഗ്രാം ഒന്നാം സമ്മാനാർഹമായി.
ഡിജിറ്റൽ വീഡിയോ അമച്വർ വിഭാഗത്തിൽ ശ്രീ. ശ്യാംകുമാർ . കെ.എസ്.
കാരമല വീട്,എഴുറ്റൂർ പി.ഒ. പത്തനംതിട്ട ഒന്നാം സമ്മാനം നേടി.
വിജയികൾക്കുള്ള അവാർഡുകൾ വൈഗ സമ്മേളനത്തിൽ മന്ത്രിമാർ വിതരണം നടത്തി.