പ്രതിപക്ഷ പ്രതിഷേധം ശക്തം, അനിശ്ചിത കാലത്തേക്ക് നിയമസഭ പിരിഞ്ഞു,

തിരുവനന്തപുരം: പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചതോടെ നടപടിക്രമങ്ങൾ വെട്ടിക്കുച്ച്‌ സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയാണെന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു.അന്‍വര്‍ സാദത്ത്, ഉമ തോമസ്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നീ പ്രതിപക്ഷ എംഎല്‍എമാര്‍  നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇതിനും മുമ്പും സഭാ തളത്തിൽ സത്യാഗ്രഹം ഇരുന്നിട്ടുണ്ട്.ഞാൻ തീരുമാനിക്കുമെന്ന് ധിക്കാരത്തോടെ ഒരു മുഖ്യമന്ത്രി പറഞ്ഞാൽ അതിന് വഴങ്ങേണ്ട ആവശ്യം പ്രതിപക്ഷത്തിനില്ലെന്നും സർക്കാരും സ്പീക്കറും പ്രതിഷേധിച്ച പ്രതിപക്ഷത്തെ മാറിമാറി അവഹേളിക്കുകയായിരുന്നെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സഭയ്ക്ക് അകത്ത് ആദ്യം സത്യാഗ്രഹം ഇരുന്നത് ഇ.എം.എസ് ആണെന്നും 2011-ൽ വി.എസും സത്യാഗ്രഹം ഇരുന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി