പരസ്യം യാഥാർഥ്യത്തോട് കുറച്ചെങ്കിലും നീതി കാട്ടണം,പത്തു ലക്ഷം രൂപ പരാതിക്കാരന് തിരിച്ചു നൽകേണ്ടി വന്നു എമിറേറ്റ്സ് എയർലൈൻസ്

ലണ്ടൻ : എമിറേറ്റ്സ് വിമാനത്തില്‍ ന്യൂസിലാന്‍റിലെ ഓക്ക്‌ലൻഡിൽ നിന്നും ലണ്ടനിലേക്ക് ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്ത മാർക്ക് മോർഗനും ഭാര്യയും തങ്ങളുടെ എമിറേറ്റ്സ് യാത്രയെ കുറിച്ച് പരാതി കൊടുത്തതിനു പിന്നാലെ എമിറേറ്റ്സ് എയർലൈൻസ് ടിക്കറ്റ് വിലയില്‍ നിന്നും 12,600 ഡോളര്‍, ഏതാണ്ട് 10 ലക്ഷത്തിന് മേലെ ഇന്ത്യന്‍ രൂപ തിരിച്ച് നല്‍കി.ഓക്ക്‌ലൻഡിൽ നിന്നും ലണ്ടനിലേക്ക് 13,000 ഡോളറാണ് രണ്ട് ബിസിനസ് ക്ലാസ്സ് സീറ്റിനു എമിറേറ്റ്സ് എയർലൈൻസ് ഈടാക്കുന്നത്.

എമിറേറ്റ്സ് വിമാനക്കമ്പനി പരസ്യത്തില്‍ സുഗകരമായ ബിസിനസ് ക്ലാസ് യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, സൗകര്യം കുറഞ്ഞതും ഇടുങ്ങിയതുമായ സീറ്റാണ് എമിറേറ്റ്സ് യാത്രക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ നല്‍കുന്നത്.എമിറേറ്റ്സിന്‍റെ പരസ്യത്തില്‍ പറയുന്ന അനുഭവമല്ല തനിക്ക് യഥാര്‍ത്ഥ്യത്തില്‍ ലഭിച്ചതെന്നും ശസ്ത്രക്രിയാ വിദഗ്ദനായ മാർക്ക് മോർഗൻ പരാതിയിൽ പറഞ്ഞു.

എമിറേറ്റ്സ് ലണ്ടൻ വിമാനക്കമ്പനി സുഗകരമായ ബിസിനസ് ക്ലാസ് യാത്ര പരസ്യത്തില്‍ വാഗ്ദാനം ചെയ്യുന്നതെങ്കിലും യാഥാർത്ഥ്യം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെന്നും താനും ഭാര്യയും വിമാനത്തിലെ ‘ജീർണ്ണിച്ച’ കസേരകളിൽ ഇരിക്കാൻ നിർബന്ധിതരായെന്നും മോർഗൻ ആരോപിച്ചു.ഇതിന് തെളിവായി എമിറേറ്റ്സിന്‍റെ പരസ്യവും വിമാനത്തിലെ സൗകര്യങ്ങളും അദ്ദേഹം പങ്കുവച്ചു.

ആയിരക്കണക്കിന് യാത്രക്കാരെ തന്‍റെ പരാതി സ്വാധീനിക്കുമെന്നും അവര്‍ക്ക് തങ്ങളുടെ അവകാശം നേടാന്‍ ഇത് മൂലം കഴിയുമെന്നും എന്നാല്‍, തന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ എമിറേറ്റ്സ് പരസ്യം പിന്‍വലിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നില്ലെന്നും ശസ്ത്രക്രിയാ വിദഗ്ദനായ മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു. പരസ്യവുമായി ഒരുതരത്തിലും നീതി പുലർത്താൻ എമിറേറ്റ്സ് വിമാന കമ്പനിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും തെറ്റായ പരസ്യ വാഗ്‌ദാനങ്ങൾ നൽകുന്നവർക്ക് ഇതൊരു താക്കീതാകാമെന്നും ശസ്ത്രക്രിയാ വിദഗ്ദനായ മാർക്ക് മോർഗൻ പറഞ്ഞു