ചെന്നൈ ഏകദിനത്തിൽ ഇന്ത്യ തോറ്റു, ഓസീസിന് വിജയം

ചെന്നൈ: ചെന്നൈ: സ്വന്തം തട്ടകത്തിൽ ഓസീസിനെതിരായ ഏകദിന പരമ്പരയിൽ അടിയറവ് പറഞ്ഞ് ഇന്ത്യൻ ടീം.ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഓസീസ് ഇന്ത്യയെ സമ്മർദ്ദത്തിലാക്കുകയായിരുന്നു.നിർണായകമായ മൂന്നാം മത്സരത്തിൽ 270 റൺസ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഇന്ത്യയുടെ പോരാട്ടം 49.1 ഓവറിൽ 248 റൺസിൽ അവസാനിച്ചു.

മികച്ച തുടക്കമാണ് ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് ഓസീസിന് നൽകിയത്. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 10.5 ഓവറിൽ 68 റൺസ് നേടി. എട്ടാം വിക്കറ്റിൽ സീൻ അബോട്ടും ആഷ്ടൻ ആഗറും ചേർന്നുള്ള കൂട്ടുകെട്ട് ഓസീസ് ടീം സ്കോര്‍ 240 കടത്തുകയായിരുന്നു. ഒമ്പതിന് 247 എന്ന നിലയിൽനിന്ന് അവസാന വിക്കറ്റ് സഖ്യം 22 റൺസ് കൂട്ടിച്ചേർത്തതോടെ ഓസീസ് പൊരുതാവുന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.

ആദ്യം ബാറ്റു ചെയ്ത ഓസീസ് 49 ഓവറില്‍ 269 റണ്‍സിന് പുറത്താകുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലെ ഫോം തുടർന്ന മിച്ചല്‍ മാര്‍ഷാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ടോപ്‌സ്‌കോറര്‍. 47 റണ്‍സാണ് മിച്ചല്‍ നേടിയത്. ഇന്ത്യയ്ക്കായി ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.