സ്വന്തമായി കാറില്ല,ഉള്ളത് ഒരു സ്കൂട്ടർ,കൂളിങ് ഫിലിം ഒട്ടിച്ചതിന് 3250 രൂപ പിഴയിട്ട് എംവിഡി

തൃശൂർ: നൗഷാദിനാണെങ്കിൽ സ്വന്തമായി കാറില്ല,ഉള്ളത് ഒരു സ്കൂട്ടർ,ഇപ്പോൾ കൂളിങ് ഫിലിം ഒട്ടിച്ചതിന് 3250 രൂപ പിഴയിട്ട് എംവിഡി.വിലാസവും വാഹന നമ്പറും ഫോൺ നമ്പറുമെല്ലാം കിറു കൃത്യം,എന്നാൽ വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത് സ്കൂട്ടർ എന്നും.എംവിഡി യുടെ മാജിക് കണ്ട് അന്തം വിട്ടിരിക്കുകയാണ് നൗഷാദിപ്പോൾ.

ഇരിഞ്ഞാലക്കുട എടതിരിഞ്ഞി സ്വദേശി നൗഷാദിനാണ് 3250 രൂപ പിഴയടയ്ക്കണമെന്ന് കാട്ടി മൂവാറ്റുപുഴ ആർടി ഓഫീസിൽ നിന്ന് കത്ത് കിട്ടിയത്.നൗഷാദ് ഈ അടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടില്ല. അതുകൊണ്ടുതന്നെ കത്തു കിട്ടിയപ്പോൾ നൗഷാദ് ഞെട്ടി.

കോതമംഗലം മലയൻകീഴ് ഭാഗത്ത് മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിക്കുന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡ്രൈവറുടെ പേരും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂരിൽ ജോലിചെയ്യുന്ന നൗഷാദ്, ഇരിങ്ങാലക്കുട-തൃശ്ശൂർ വിട്ട് പോകാറേയില്ലെന്നു പറയുന്നു.

കൂളിങ് ഫിലിം ഒട്ടിച്ചതിനും നമ്പർപ്ലേറ്റ് ശരിയായ രീതിയിൽ പ്രദർശിപ്പിക്കാത്തതിനുമാണ് പിഴ. ബൈക്കിലെങ്ങനെയാണ് കൂളിങ് ഫിലിം ഒട്ടിക്കുന്നതെന്നാലോചിച്ച് കൂടുതൽ നോക്കിയപ്പോൾ അതാ കത്തിൽ സ്വിഫ്റ്റ് കാറിന്റെ പടം. നൗഷാദിനാണെങ്കിൽ സ്വന്തമായി കാറുമില്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന കാര്യത്തിൽ ഒരെത്തും പിടിയും കിട്ടാതെ ഞെട്ടിയിരിക്കുകയാണ് നൗഷാദ്.നമ്മുടെ മോട്ടോർ വകുപ്പ് ഏമാന്മാരുടെ ഒരു തമാശയേ