തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അറ്റുകുറ്റപ്പണി നടക്കുന്നതിനിടെ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു.മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു.പേട്ട സ്വദേശി അനിലാണ് മരിച്ചത്.ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു.പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.