കാട്ട്മണ്ഡു : മദ്യലഹരിയിൽ ലൈംഗികസുഖത്തിനായി സ്വന്തം മലദ്വാരത്തിൽ ഗ്ലാസ് തിരുകിക്കയറ്റിയ 47കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുടലിൽ നടത്തിയ ശസ്ത്രക്രിയ വഴിയാണ് ഗ്ലാസ് പുറത്തെടുത്തു.നേപ്പാളിലാണ് സംഭവം.
മൂന്ന് ദിവസമായി ഉള്ളിൽ കുടുങ്ങിയ ഗ്ലാസുമായി ഗുരുതരാവസ്ഥയിരുന്നു മധ്യവയസ്കൻ.അബദ്ധത്തിലാണ് ഗ്ലാസ് ഉള്ളിൽ കുടുങ്ങിയത് എന്നായിരുന്നു ഇയാൾ ഡോക്ടർമാരോടു പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ മദ്യലഹരിയിൽ ലൈംഗികസുഖത്തിനായി സ്വന്തം മലദ്വാരത്തിൽ ഗ്ലാസ് ഗുഹ്യഭാഗത്ത് തിരുകിക്കയറ്റിയതാണെന്നു ഇയാൾ വ്യക്തമാക്കി.രണ്ട് ദിവസമായി മലശോധന നടക്കാതെ വന്ന് ബുദ്ധിമുട്ടിലായതോടെയാണ് ഇയാൾ ആശുപത്രിയിലെത്തിയത്.
ആശുപത്രിയിലെത്തുമ്പോഴും മലദ്വാരത്തിലൂടെ കീഴ്ശ്വാസം പോകുന്ന അവസ്ഥയിലായിരുന്നു രോഗി എന്നാണ് ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നത്.രക്തസ്രാവമോ മുറിവുകളോ ഇല്ലായിരുന്നെങ്കിലും അസഹ്യമായി വേദന ഉണ്ടായിരുന്നു.സ്വയം ഗ്ലാസ് പുറത്തെടുക്കാൻ നോക്കിയെങ്കിലും പരാജയപ്പെട്ടെന്നും ഇയാൾ സമ്മതിച്ചു.രോഗിയുടെ എക്സ്-റെ എടുത്ത് ഗ്ലാസിൻ്റെ സ്ഥാനം മനസ്സിലാക്കിയ ഡോക്ടർമാർ മലദ്വാരം വഴി തന്നെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഗ്ലാസ് തലകീഴായി നിന്നിരുന്നതിനാൽ ഗ്ലാസിൽ പിടുത്തം കിട്ടിയില്ല. ഇതോടെ വയർ തുറന്നുള്ള എക്സ്പ്ലോറേറ്ററി ലാപ്പറോറ്റമി ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
വൻകുടൽ ശസ്ത്രക്രിയ വഴി തുറന്ന് ഗ്ലാസ് പുറത്തെടുക്കുകയായിരുന്നു.ഗ്ലാസ് കുടലിൽ ഏറെ മുകളിലേയ്ക്ക് നീങ്ങിയിരുന്നുവെന്നും കൂടാതെ വളരെ ഇറുകിയ നിലയിലായിരുന്നു എന്നും ഡോക്ടർമാർ ജേണലിൽ ചൂണ്ടിക്കാട്ടി.