ഇടുക്കി : യുഡിഎഫ് ജനത്തെ വഞ്ചിക്കുന്നുവെന്നും ,ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കാൻ സമ്മതിക്കുന്നില്ലെന്നും കാണിച്ചു എൽഡിഎഫ് ഏപ്രിൽ മൂന്നിന് ഇടുക്കിയൽ പ്രഖ്യാപിച്ച ഹർത്താൽ പിൻവലിച്ചു. ഭൂനിയമ ഭേദഗതി ഓർഡിനൻസ് ഇറക്കണമെന്നും യുഡിഎഫ് ജനത്തെ വഞ്ചിക്കുകയാണെന്നും ആരോപിച്ചുകൊണ്ടായിരുന്നു ഇടുക്കി ജില്ലയിൽ തിങ്കാളാഴ്ച രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂർ ഹർത്താൽ എൽഡിഎഫ് പ്രഖ്യാപിച്ചത്.
ഈ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ബില്ല് അവതരിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷം ബഹളം വെച്ച് സഭ നടപടികൾ തടസ്സപ്പെടുത്തി ബില്ല് അവതരിപ്പിക്കാനായില്ല. ഇത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ഗൂഢാലോചനയാണെന്ന് എൽഡിഎഫ് ആരോപിച്ചു. യുഡിഎഫിന്റെ ഭരണക്കാലത്ത് ബഫർസോൺ 12 കിലോമീറ്റർ ആക്കണമെന്ന് നിയമസഭ കമ്മിറ്റികൾ ശിപാർശ ചെയ്തിരുന്നതിനെ കോൺഗ്രസ് പിന്തുണയ്ക്കുകയും ചെയ്തിരുന്നതാണ്.
നിയമസഭയിൽ ബില്ലവതരണം നടന്നില്ലെങ്കിലും ഓർഡിനൻസിലൂടെ നിയമഭേദഗതി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്