കോയമ്പത്തൂർ: മുംബൈയിൽ ജോലി ചെയ്യുന്ന കോളേജ് അധ്യാപികയെ ലൈംഗിക പീഡനത്തിനിരയാക്കി പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പലവട്ടം പീഡിപ്പിച്ചെന്ന പരാതിയിൽ മലയാളി ബാങ്ക് ജീവനക്കാരനായ ഗോപകുമാറിനെതിരെ കേസെടുത്തു.പാലക്കാട് കാട്ടുച്ചേരി പുതിയങ്കം സ്വദേശി ആർ ഗോപകുമാറിനെതിരെ 43കാരിയായ മുംബൈക്കാരി അധ്യാപികയുടെ പരാതിയിലാണ് കോയമ്പത്തൂർ പേരൂർ വനിതാ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
2015ൽ തൃശൂരിലെ ഒരു ബാങ്കിൽ അക്കൗണ്ടന്റായ ഗോപകുമാർ ഏഴു വർഷമായി മുംബൈ ഡോംബിവ്ലിയിൽ ഭർത്താവിൽനിന്ന് പിരിഞ്ഞ് താമസിക്കുന്ന 43കാരിയായ അധ്യാപികയെ കോയമ്പത്തൂരിൽവെച്ച് പീഡിപ്പിച്ചു എന്നാണ് കേസ്,ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ അധ്യാപികയുടെ ഫോൺ നമ്പർ ശേഖരിച്ച ഗോപകുമാർ അധ്യാപികയെ ബന്ധപ്പെടുകയും ഇവർ സുഹൃത്തുക്കളാകുകയുമായിരുന്നു.ഈ സമയത്താണ് ഇവർ മുംബൈയിലേക്ക് താമസം മാറിയത്.
ബലാത്സംഗത്തിന്റെ വിഡിയോകളും ചിത്രങ്ങളും പകർത്തിയ ഗോപകുമാർ ഭീഷണിപ്പെടുത്തി 2022 ഡിസംബർ വരെ പലതവണ പീഡനത്തിന് ഇരയാക്കിയെന്നും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനു തന്നെ നിർബന്ധിച്ചെന്നും അതു തന്റെ ആരോഗ്യത്തെ ബാധിച്ചെന്നും 43കാരിയായ അധ്യാപികയുടെ പരാതിയിൽ പറയുന്നു.2020ൽ ഭാരതിയാർ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടുന്നതിനുവേണ്ടി ഗോപകുമാർ അധ്യാപികയുടെ സഹായം തേടി. ഇവരും ഇതേ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡി എടുത്തു . തുടർന്ന് 2021 ജനുവരി 27ന് ഇരുവരും ഭാരതിയാർ സർവകലാശാല സന്ദർശിച്ച സമയത്ത് കാളപ്പട്ടിയിലെ ഹോട്ടലിൽ മുറിയെടുത്തു. ഇവിടെവച്ച് ഗോപകുമാർ ബലാത്സംഗം ചെയ്തെന്നാണ് പരാതി.