ഗാസാ സിറ്റി: ഇസ്രായേൽ ഗാസയിലേയ്ക്ക് നിരവധി തവണ വ്യോമാക്രമണം നടത്തി.ഹമാസിന്റെ രണ്ട് തുരങ്കങ്ങളും രണ്ട് ആയുധ നിർമാണ കേന്ദ്രങ്ങളും തകർത്തതായി ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു.ഇസ്രായേലിന്റെ ശത്രുക്കൾക്ക് ആക്രമണത്തിന് കനത്തവില നൽകേണ്ടിവരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു.
വ്യാഴാഴ്ച ലെബനീസ് മേഖലകളിൽ നിന്ന് 34 തവണ റോക്കറ്റാക്രമണമുണ്ടായതായും 25 റോക്കറ്റുകളെ തങ്ങളുടെ പ്രതിരോധ സംവിധാനം തകർത്തതായും ഇസ്രായേലി സേന പറയുന്നു. പൊലീസും പലസ്തീനികളും തമ്മില്‍ ജറുസലേമിലെ അൽ അഖ്സയിൽ ബുധനാഴ്ചയുണ്ടായ സംഘർഷത്തിനുശേഷം ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽനിന്ന് തെക്കൻ ഇസ്രായേലിലേക്ക് റോക്കറ്റാക്രമണമുണ്ടായതായും ഇതിനു മറുപടിയായി ഇസ്രായേൽ ഗാസയിലേയ്ക്ക് നിരവധി തവണ വ്യോമാക്രമണം നടത്തിയതായും ഇസ്രായേലി സേന വ്യക്തമാക്കി.
ഗാസാ ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേടിരേണ്ടിവരുമെന്ന് വ്യക്തമാക്കിയ ഹമാസ്, ഒരുമിച്ച് നിൽക്കാൻ വിവിധ പാലസ്തീൻ അനുകൂല സംഘടനകളോട് ആഹ്വാനം ചെയ്തു.ഇസ്രായേലിനും പലസ്തീനികൾക്കുമിടയിൽ പെസഹയിലും മുസ്ലീം പുണ്യമാസമായ റമസാനിലും സംയമനം പാലിക്കണമെന്ന് ലോകരാജ്യങ്ങൾ ഇരുവിഭാഗങ്ങളോടും അഭ്യർത്ഥിച്ചു.