കോട്ടയം: കേരളാ കോൺഗ്രസ് (എം ) ചെയർമാൻ ജോസ് കെ മാണി എംപി യുടെ മകൻ കെ.എം മാണി ജൂനിയർ കുഞ്ഞുമാണി ഓടിച്ച KL-07-CC-1717 ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇന്നോവയുടെ പിന്നിലേക്ക് സ്കൂട്ടർ ഇടിച്ചുകയറി സഹോദരന്മാർക്ക് ദാരുണാന്ത്യം..മണിമല പതാലിപ്ലാവ് കുന്നുംപുറത്താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
മൂവാറ്റുപുഴ പുനലൂർ പാതയിൽ മണിമല ബിഎസ്എന്‍എലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.കെ.എം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയച്ചു.ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന ഇവർ മണിമല ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു.
എതിർ ദിശയിൽ കൂടി പോയിരുന്ന ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് കറങ്ങി സ്കൂട്ടർ വരുന്ന ഭാഗത്തേക്ക് എത്തിയപ്പോൾ അതിലെ വന്നിരുന്ന സ്കൂട്ടർ ഇന്നോവയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ജോസ് കെ മാണിയുടെ മകൻ കെ.എം മാണി ജൂനിയർ ആയിരുന്നു ഇന്നോവ ഓടിച്ചിരുന്നത്.
പാലാ സ്വദേശിയായ സേവ്യർ മാത്യു എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് KL-07-CC-1717 ഇന്നോവ.