‘റംസാന് മുസ്ലീം വീടുകൾ സന്ദർശിക്കും’ : പ്രകാശ് ജാവദേക്കർ

‘ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. ജാതിമത ഭേദമന്യേ എല്ലാവരും ഒന്നിച്ച് ജീവിക്കുന്ന ഭൂമിയിലെ അപൂർവം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവിടെ ആഘോഷങ്ങൾ എല്ലാം ഒന്നിച്ച് കൊണ്ടാടുന്നു. വിഷുവിന് ചുമതലപ്പെട്ടവരുടെ വീടുകളിലേക്ക് അന്യമതസ്ഥർ എത്തുന്നു. ഇതാണ് യഥാർത്ഥ ഇന്ത്യ’ -പ്രകാശ് ജാവദേക്കർ പറഞ്ഞു.

ബിജെപിയിൽ എല്ലാ വിഭാഗം ആളുകളുമുണ്ടെന്ന് പറഞ്ഞ പ്രകാശ് ജാവദേക്കർ അത് വോട്ട് ബാങ്ക് രാഷ്ട്രീയമല്ലെന്നും അത് തെരഞ്ഞെടുപ്പ് സമയത്തേക്ക് മാത്രമാകും ഉണ്ടാവുകയെന്നും വ്യക്തമാക്കി. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൂടുതൽ ശക്തമാകുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.