രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതുവരെ കടം പറയണ്ട , മുറുക്കാന്‍ കടയുടെ മുന്‍പിൽ പോസ്റ്റര്‍

“രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയകുന്നതുവരെ വായ്പ നല്‍കില്ല” ഒരു വെറ്റില മുറുക്കാന്‍ കടയുടെ മുന്‍പില്‍ വച്ചിരിക്കുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നു.മധ്യപ്രദേശിലെ ചിന്ദ്വാരയിലെ കർബല ചൗക്കിൽ സ്ഥിതി ചെയ്യുന്ന മുറുക്കാന്‍ കടയുടമയുടെതാണ് പോസ്റ്റര്‍.താന്‍ രാഹുൽ ഗാന്ധിയെ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നുവെന്നു ഈ പോസ്റ്ററിനെ കുറിച്ച് കടയുടമ പറഞ്ഞു.

“ഞങ്ങൾക്ക് വിദ്യാസമ്പന്നനായ ഒരു പ്രധാനമന്ത്രിയെ വേണം. ആ വ്യക്തി രാജ്യത്തെക്കുറിച്ച് ജാഗ്രത പുലര്‍ത്തുന്ന വ്യക്തി ആയിരിക്കണം. രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകണം. അദ്ദേഹത്തിന് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്.” ഈ വായ്പാ നിരോധന ബോർഡ് ഡിസംബറിൽ സ്ഥാപിച്ചതാണ്. ഇപ്പോഴാണ് ഇതിലേയ്ക്ക് ആളുകളുടെ ശ്രദ്ധ പതിഞ്ഞത്. കടയുടമ മുഹമ്മദ് ഹുസൈൻ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണമെന്ന സ്വപ്നം നെഞ്ചിലേറ്റിയ ചിന്ദ്വാരയിലെ മുഹമ്മദ് ഹുസൈന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഈ മുറുക്കാന്‍ കട, മുഹമ്മദ് ഹുസൈന് രാഹുൽ ഗാന്ധിയിൽ വലിയ മതിപ്പാണ്.വായ്പയായി മുറുക്കാന്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പാണ് അദ്ദേഹത്തിന്‍റെ ഈ പോസ്റ്റർ. അതുപോലെ തന്നെ രാജ്യത്തിന്‍റെ ഭരണം രാഹുൽ ഗാന്ധിയുടെ കൈയിലാകണമെന്ന് മുഹമ്മദ് ഹുസൈൻ ആഗ്രഹിക്കുന്നു.

ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറികഴിഞ്ഞു.