മകൻ ബലാത്സംഗം ചെയ്ത അമ്മ ജീവനൊടുക്കിയ കൊടുംക്രൂരതയ്ക്ക് മരണംവരെ തടവ്

ഗുരുഗ്രാം: അമ്മയോട് ചെയ്ത കൊടുംക്രൂരതയ്ക്ക് മകന് മരണംവരെ കഠിനതടവ് വിധിച്ച് കോടതി. അമ്മയെ ബലാത്സംഗം ചെയ്ത കേസിലും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിലും മകന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജീവപര്യന്തം കഠിനതടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവ് മരണം വരെ തടവാണെന്നും കോടതി വ്യക്തമാക്കി.

അമ്മയോട് മൃഗീയമായി പെരുമാറിയ പ്രതി കൊടുംക്രൂരതയാണ് ചെയ്തതെന്നും അതിനാല്‍ ജീവനൊടുക്കുകയല്ലാതെ മറ്റൊരു വഴിയും അമ്മയ്ക്ക് മുന്നിലുണ്ടായില്ലെന്നും കോടതി വ്യക്തമാക്കി.കേസിന്റെ വിചാരണയില്‍ 18 സാക്ഷികളെ കോടതി വിസ്തരിച്ചു.

ആത്മഹത്യയ്ക്ക് പിന്നില്‍ ശക്തമായ കാരണമുണ്ടെന്നും മയക്കുമരുന്നിന് അടിമയായ മൂത്തമകന്‍ അമ്മയെയും കുടുംബാംഗങ്ങളെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ത്രീ ബലാത്സംഗത്തിനിരയായി വ്യക്തമായി.

ഹരിയാനയിലെ പട്ടൗഡി സ്വദേശിയായ അമ്മയെ 2020 നവംബര്‍ 16ന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെതിയതിനെ തുടർന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തി 020 നവംബര്‍ 21-ാം തീയതി പ്രതിയായ മകനെ പോലീസ് അറസ്റ്റ് ചെയ്തു.