ജോണി നെല്ലൂർ കേരള കോൺ​ഗ്രസ് വിട്ട് ബിജെപി യുമായി പുതിയ പാർട്ടി ഉണ്ടാക്കുന്നു

കോട്ടയം: കേരള കോൺ​ഗ്രസ് ജോസഫ് ​ഗ്രൂപ്പ് വൈസ് ചെയർമാൻ ജോണി നെല്ലൂർ പാർട്ടി വിട്ടു. യുഡിഎഫ് സെക്രട്ടറി സ്ഥാനം രാജിവെച്ചു.നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ദേശീയ കാഴ്ചപ്പാടുള്ള പുതിയ സെക്കുലർ പാർട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു.

പുതിയ പാർട്ടിയുടെ രൂപീകരണത്തിൽ ഈ മാസം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയുമായി ജോണി നെല്ലൂർ കൂടിക്കാഴ്ച നടത്തും.കേരള കോൺ​ഗ്രസിലെ ഏതാനും നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. കേരള കോൺ​ഗ്രസിൽ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും പുതിയ പാർട്ടിയിൽ ചേർന്നേക്കും.

കാർഷിക വിളകൾക്ക് വില ലഭിക്കണം. റബറിനെ കാർഷിക വിളയായി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. നെല്ലിന്റെ സംഭരണ വില വർധിപ്പിക്കണം. കർഷകർക്ക് താങ്ങാകുന്ന പാർട്ടിയായിരിക്കും ഇതെന്നും ജോണി നെല്ലൂർ പറഞ്ഞു.