തിരുവനന്തപുരം : ‘ദ കേരള സ്റ്റോറി’ സിനിമയ്ക്കെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവും എം പി യുമായ ശശി തരൂര്‍ രംഗത്തെത്തി.ഇത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം, ഞങ്ങളുടെ കേരളത്തിന്റെ കഥയല്ല ശശി തരൂര്‍ പ്രതികരിച്ചു. ‘ദ കേരള സ്റ്റോറി’ സിനിമ കേരളത്തെ കുറിച്ചുള്ള വ്യാജ പ്രചരങ്ങളും ഇസ്ലാമോഫോബിയ ഉള്ളടക്കങ്ങളും കുത്തിനിറച്ഛ് വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘ പരിവാറിന്റെ കേരള അജണ്ടയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.
32000 പെൺകുട്ടികളെ മതംമാറ്റി സിറിയയിലേക്ക് അയച്ചെന്നായിരുന്നു ട്രെയിലറില്‍ പറഞ്ഞത്. സിനിമ ബഹിഷ്കരിക്കണമെന്നും പ്രദര്‍ശനാനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമയെ വെല്ലുവിളിച്ച് മുസ്ലിം യൂത്ത് ലീഗും രംഗത്തെത്തി. മതം മാറി 32000 പേര് സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെയുള്ള പ്രചരണത്തില്‍ തെളിവ് സമര്‍പ്പിക്കുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം നല്‍കുമെന്നാണ് യൂത്ത് ലീഗ് പ്രഖ്യാപനം.
ചിത്രത്തിന്റെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തുണ്ട്.’വെറുപ്പും കളവും മാത്രമാണ് ഈ സിനിമയെന്നും ഇസ്ലാം വർഗീയത വളർത്താൻ പ്രവർത്തിക്കുന്ന മതമല്ലെന്നും പ്രദർശിപ്പിക്കാൻ സർക്കാരുകൾ അനുമതി നൽകരുതെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യമിട്ട് മോദി വിതച്ച വിഭാഗീയതയുടെ വിത്തുകള്‍ മുളപ്പിച്ചെടുക്കാനുള്ള അജണ്ടയുടെ ഭാഗമാണിത്. മതസ്പര്‍ധയും ശത്രുതയും വളര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കും. അതാണ് ഈ നാടിന്റെ പാരമ്പര്യം”വിവാദമായ ‘ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കരുതെന്നും കേരളത്തെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനുമാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു