കോട്ടയം: കോതനല്ലൂരിൽ സൈബർ അധിക്ഷേപത്തിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വൈകാരിക കുറിപ്പുമായി മരിച്ച യുവതി ആതിരയുടെ സഹോദരീ ഭര്‍ത്താവ് ഐഎഎസ് ഉദ്യോഗസ്ഥന് ആശിഷ് ദാസ്. “പ്രിയപ്പെട്ടവളെ ഞാന്‍ നിനക്ക് വാക്കുതരുന്നു, നിന്നെ കൊലപ്പെടുത്തിയവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കും, നിനക്ക് സംഭവിച്ച ഈ ദുര്‍വിധി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാവരുത്” ആശിഷ് ദാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ആതിരയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആതിരയും അരുണും സുഹൃത്തുക്കളായിരുന്നു. ഈ സുഹൃത്തുമായുള്ള സൗഹൃദം ആതിര ഏറെ നാൾ മുമ്പ് ഉപേക്ഷിച്ചതാണ്.എന്നാൽ അരുൺ വിദ്യാധരൻ ഈ കുട്ടിക്കെതിരെ ഫേസ്ബുക്കിലൂടെ സൈബർ ആക്രമണം നടത്തുകയായിരുന്നു.അരുൺ വിദ്യാധരനെതിരെ പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു.
പെൺകുട്ടിക്ക് വിവാഹ ആലോചനകൾ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആതിരയുടെ ചിത്രങ്ങളും മറ്റും അരുൺ വിദ്യാധരൻ അയാളുടെ ഫേസ്ബുക്ക് വാളിൽ നിരന്തരമായി മോശമായി പങ്കുവെച്ചിരുന്നു.അരുണിനെതിരെ ആതിര കടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ വൈക്കം എഎസ് പി തന്നെ നേരിട്ട് ഇടപെട്ടിരുന്നു.പ്രതി അരുൺ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.സൈബർ അക്രമണത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നു.
കേരളാ അഗ്നിശമന സേനയില്‍ ഫയര്‍മാനായി ജോലി ചെയ്യുന്നതിനിടെ സിവില്‍ സര്‍വീസ് നേടി ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ആളാണ് മണിപ്പൂരില്‍ സബ് കളക്ടറായി ജോലി ചെയ്യുന്ന ആശിഷ് ദാസ്