തൃശൂർ : കുന്നംകുളം ചൊവ്വന്നൂരിൽ നിയന്ത്രണംവിട്ട ആംബുലൻസ് മറിഞ്ഞ് രോഗി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മരത്തംകോട് സ്വദേശികളായ ഫെമിന, റഹ്മത്ത്, ആബിദ് എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെ ചൊവ്വന്നൂർ എസ്ബിഐ ബാങ്കിന് സമീപത്താണ് അപകടം നടന്നത്.
ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസ്സം നേരിട്ട ഫെമിനയുമായി കുന്നംകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് വന്നിരുന്ന അൽ അമീൻ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.ആംബലൻസ് ഡ്രൈവർ ഷുഹൈബ്, ഫാരിസ്, സാദിഖ് എന്നിവർക്കു പരിക്കേറ്റു.മരിച്ചവരുടെ മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലും മലങ്കര ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്.