മോട്ടോർ വെഹിക്കിളിന്റെ വാഹന പരിശോധനയ്ക്കിടെ ഓവർ സ്പീഡിൽ കടന്നു കളഞ്ഞ ബൈക്ക് യാത്രക്കാരനെ പൊക്കി എം വി ഡി

കോഴിക്കോട്: കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ വന്ന യുവാവ് വാഹനം നിർത്താതെ വെട്ടിച്ചു ചീറിപാഞ്ഞ് രക്ഷപ്പെട്ടു.എന്നാൽ യുവാവിനെ എം വി ഡി തന്ത്രപൂർവം പിടികൂടി.

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് 5000 രൂപ പിഴയും, ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയതിന് വാഹന ഉടമയ്ക്ക് 5000 രൂപ പിഴയും, വാഹനം നിർത്താതെ പോയതിന് 1000 രൂപ പിഴയും, ഹെൽമറ്റ് ധരിക്കാത്തതിന് 500 രൂപയും എം വി ഡി പിഴ ചുമത്തി. മാത്രമല്ല യുവാവിനെകൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ന്യൂറോ വാർഡിൽ ഒരു ദിവസത്തെ സന്നദ്ധ സേവനവും ചെയ്യിച്ചു.