ജമ്മുകാശ്മീരിൽ ഭീകരരുടെ സ്ഫോടനത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഭീകരർ നടത്തിയ സ്ഫോടനത്തിൽ 2 സൈനികർ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഏറ്റുമുട്ടലിൽ ഭീകരരും കൊല്ലപ്പെട്ടതായാണ് സൂചന.പൂഞ്ചിൽ ആർമി ട്രക്ക് ആക്രമിച്ച് 5 സൈനികരെ കൊലപ്പെടുത്തിയ സംഘത്തിലുള്ളവരുമായാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഇന്നലെ ബാരാമുള്ളയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. വാനിഗാം പയീൻ ക്രീരി മേഖലയിലാണ് വ്യാഴാഴ്ച പുലർച്ചെ ഏറ്റുമുട്ടലുണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെടുത്തിരുന്നു. ഷോപിയാൻ ജില്ലയിൽ നിന്നുള്ള ഷാക്കിർ മജീദ് നജർ, ഹനാൻ അഹമ്മദ് സെഹ് എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു.