ദുല്‍ഖര്‍ സല്‍മാന്‍ ഒരു മികച്ച നടനെന്നതിനപ്പുറം നല്ലൊരു കുടുംബ നാഥനുമാണ്.മകന്‍, ഭര്‍ത്താവ് ,അച്ഛൻ ഈ ഉത്തരവാദിത്തങ്ങളെല്ലാംനന്നായി നിർവ്വഹിക്കുന്നുമുണ്ട്. ദുല്‍ഖറിന്റെ വിശേഷണങ്ങളെല്ലാം തന്റെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാൻ എന്നും ഇഷ്ട്ടം കാണിച്ചിട്ടുമുണ്ട്.അങ്ങനെയൊരു വിശേഷമാണ് ഇപ്പോൾ ദുൽഖർ പറയുന്നത്.
മകള്‍ മറിയം അമീറ സലാന്റെ ആറാം പിറന്നാൾ. മകളുടെ ഓരോ ജന്മദിനവും ആഘോഷമാക്കുന്നതിനൊപ്പം ദുല്‍ഖര്‍ മനോഹരമായ കുറിപ്പും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തവണയും ആ പതിവ് തെറ്റിച്ചിട്ടില്ല.ദുല്‍ഖറിന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പോസ്റ്റ്. ദുല്‍ഖര്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.
” ‘എന്റെ രാജകുമാരിയ്ക്ക് സന്തോഷം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. നീ എനിക്ക് ഒരു അത്ഭുതവും ആനന്ദവും സന്തോഷവും സ്‌നേഹത്തിന്റെ നിര്‍വ്വചനവും ആണ്. എന്റെ ഹൃദയം മുഴുവന്‍ രണ്ട് കാല്‍പാദങ്ങളാണ്. നിന്റെ എല്ലാ സ്വപ്‌നവും സാക്ഷാത്കരിക്കാനും നീ ആഗ്രഹിക്കുന്നത് എന്തും നേടാന്‍ കഴിയണം എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നീ നക്ഷത്രത്തെ തൊടുന്നത് വരെ നിന്നെ ഞാന്‍ താങ്ങി നില്‍ക്കും. ഒരു കാര്യം നിനക്ക് സ്വന്തമായി ചെയ്യാന്‍ പറ്റുമെന്ന് നീ അറിയുകയും നിന്റേതായ രീതിയില്‍ ചെയ്യാന്‍ ആഗ്രഹിച്ചാല്‍ അത് നീ ചെയ്യും എന്ന് എനിക്ക് ഉറപ്പുണ്ട്. കൃത്യമായി പരീശീലനം നേടി പെര്‍ഫക്ട് ആയി നീ ചെയ്യും. എന്റെ കുഞ്ഞിന് ഒരിക്കല്‍ കൂടെ പിറന്നാള്‍ ആശംസകള്‍. നിന്നെ ഞങ്ങള്‍ സ്‌നേഹിക്കുന്നു’
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് ദുല്‍ഖറിനും അമാലിനും മറിയം പിറന്നത്. 2017 മെയ് 6 ന് ആയിരുന്നു മറിയത്തിന്റെ ജനനം.മറിയത്തിന്റെ പേരിടല്‍ മുതല്‍ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ എന്നും വൈറലായിട്ടും ഉണ്ട്.നേരത്തെ മകളുടെ കുട്ടികളുടെ മുത്തശ്ശനായി മമ്മൂട്ടി എങ്കിലും, ദുല്‍ഖറിന്റെ മകളുടെ മുത്തശ്ശനാവുമ്പോള്‍ അത് വാര്‍ത്താ പ്രാധാന്യമുള്ള സംഭവമായി മാറുകയായിരുന്നു.