മുംബൈ :ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഡെവണ്‍ കോണ്‍വേയും ചെന്നൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഗെയ്ക്വാദ് 16 പന്തില്‍ 30 റണ്‍സും കോണ്‍വേ 42 പന്തില്‍ 44 റണ്‍സും നേടി. മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ 17 പന്തില്‍ 21 റണ്‍സും നേടിയതോടെ ചെന്നൈ വിജയലക്ഷ്യത്തിലേയ്ക്ക് അനായാസം അടുക്കുന്ന കാഴ്ചയാണ് കാണാനായത്.
18 പന്തില്‍ 26 റണ്‍സുമായി ശിവം ദുബെ പുറത്താകാതെ നിന്നു. പതിവിന് വിപരീതമായി ജഡേജയ്ക്ക് മുമ്പ് നായകന് എം എസ് ധോണി കളത്തിലിറങ്ങിയ കാഴ്ചയും കാണാനായി. വിജയത്തിന് അരികെ എത്തിയപ്പോഴാണ് ധോണി കളത്തിലിറങ്ങിയത്. 3 പന്തില്‍ 2 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു.
മുംബൈയ്ക്ക് വേണ്ടി പീയുഷ് ചൗള 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 2 വിക്കറ്റുകള്‍ വീഴ്ത്തി. ട്രിസ്റ്റന്‍ സ്റ്റബ്സ്, ആകാശ് മന്ദല് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ജയത്തോടെ പോയിന്റ് പട്ടികയില്‍ ചെന്നൈ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയര്‍ന്നു. 11 കളികളില്‍ 6 കളികളിലും വിജയിച്ച ചെന്നൈയ്ക്ക് 13 പോയിന്റുകളായി. 10 കളികളില്‍ 5 ജയം നേടിയ മുംബൈ 10 പോയിന്റുമായി ആറാം സ്ഥാനത്താണ്.