ബെംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്. പുരോഗമിക്കുകയാണ്.വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യണമെന്നും കർണാടക സുന്ദരമാകണമെന്നും നടൻ പ്രകാശ് രാജ് പറഞ്ഞു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ, മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പ, ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി, മന്ത്രി അശ്വന്ത് നാരായൺ, കെപിസിസി വൈസ് പ്രസിഡൻ്റ് ഇവാൻ ഡിസൂസ, കോൺഗ്രസ് നേതാവ് ജി പരമേശ്വര, നടൻ പ്രകാശ് രാജ് തുടങ്ങിയ പ്രമുഖർ ആദ്യ മണിക്കൂറുകളിൽ തന്നെ വോട്ടു രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഭരണനിലനിർത്തുക എന്നത് ബിജെപിക്ക് അഭിമാന പ്രശ്നമാണ്. ദക്ഷിണേന്ത്യയിൽ ബിജെപി ഭരിക്കുന്ന ഏക സംസ്ഥാനം കൂടിയാണ് കർണാടക. അതിനാൽ തെരഞ്ഞെടുപ്പ് നിർണായകമാണ്. സംസ്ഥാനത്തെ 80 ശതമാനത്തോളം വോട്ടർമാർ ബിജെപിക്ക് അനുകൂലമായി സമ്മതിദാനം വിനിയോഗിക്കുമെന്ന് ബി എസ് യെഡിയൂരപ്പ അവകാശപ്പെട്ടു. ബിജെപി ഭൂരിപക്ഷ നേടി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.
കർണാടകത്തിൻ്റെ വികസനത്തിനായി എല്ലാവരും വോട്ടു രേഖപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടു.പുരോഗമനപരവും 40 ശതമാനം കമ്മീഷൻ രഹിതവുമായ ഒരു സംസ്ഥാനം കെട്ടിപ്പടുക്കാൻ ജനങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചു.അഞ്ചു വർഷം തോറും ഭരണം മാറുന്ന കർണാടകത്തിൽ ഇക്കുറി കാര്യങ്ങൾ എളുപ്പമാണെന്നാണ് കോൺഗ്രസിൻ്റെ ആത്മവിശ്വാസം. സർക്കാരിനെതിരെ അഴിമതി ആരോപണമടക്കം ഉന്നയിച്ചായിരുന്നു കോൺഗ്രസ് പ്രചാരണം നയിച്ചിരുന്നത്.
വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്. 13 നു ഫലം പ്രഖ്യാപിക്കും