പത്തനംതിട്ട: ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനമായ മകരവിളക്ക് തെളിക്കുന്ന സ്ഥലമാണ് പൊന്നമ്പലമേട്. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല.അതീവ സുരക്ഷാ മേഖലയായ ഈ ശബരിമല പൊന്നമ്പലമേട്ടിൽ നാരായണൻ സ്വാമി എന്നയാളുടെ നേതൃത്വത്തിൽ തമിഴ്നാട് സ്വദേശികളായ അഞ്ചംഗ സംഘം പൂജ നടത്തിയത്.
ഇവിടെ നിന്ന് നോക്കിയാൽ ശബരിമല സന്നിധാനം കാണാനാകും. അതീവസുരക്ഷാ മേഖലയിലാണ് പൊന്നമ്പലമേട് സ്ഥിതി ചെയ്യുന്നത്. ദേവസ്വം ബോർഡ് പൊലീസിനു പരാതി നൽകി. സംഭവത്തിൽ ദേവസ്വം മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. വനം വകുപ്പും അന്വേഷണം തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർക്കാൻ മന്ത്രി നിർദേശിച്ചു.