കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ തീപിടിത്തം

കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ മാലിന്യ പ്ലാന്റിൽ വൻ തീപിടിത്തം. കണ്ണൂർ കോർപറേഷന് കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലർച്ചെയാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിൽ തീപടർന്നത്. നിരവധി ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഇടയ്ക്കിടെ തീപിടിത്തം ഉണ്ടാകുന്നതിൽ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു.