കണ്ണൂര്‍: ബെംഗളൂരുവിൽ നിന്ന് രജീഷിന്റെ നിര്‍ദ്ദേശ പ്രകാരം കേരളത്തിലേക്ക് തോക്ക് കടത്താൻ ശ്രമിച്ചെന്ന കേസിൽ ടി പി കേസിലെ പ്രതിയായ ടി കെ രജീഷിനെ കണ്ണൂര്‍ സെൻട്രൽ ജയിലിലെത്തി കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു.
കർണാടക പോലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ തോക്കുകളുമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് മലയാളികളെ പിടികൂടുകയും ഇവരെ ചോദ്യം ചെയ്തപ്പോൾ കണ്ണൂർ ജയിലിൽ കഴിയുന്ന ടി കെ രജീഷിന്റെ നിർദേശ പ്രകാരമാണ് കേരളത്തിലേക്ക് തോക്ക് കൊണ്ട് പോകുന്നതെന്ന് പറയുകയുമായിരുന്നു.
ടികെ രാജേഷിനെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കർണ്ണാടക പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.