സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത ആഗസ്റ്റ് 24 നാണ് തിയറ്ററുകളിൽ എത്തുന്നത്.മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീഭാഷകളിലും ദുൽഖർ സൽമാൻ ചിത്രമായ കിങ് ഓഫ് കൊത്ത റിലീസ് ചെയ്യുന്നുണ്ട്.ചിത്രീകരണം പൂർത്തിയാ ചിത്രത്തിന്റെ ക്ലൈമാസ് ഇപ്പോൾ മാറ്റി ചിത്രീകരിക്കാൻ തയാറെടുക്കുകയാണ് കിങ് ഓഫ് കൊത്ത ടീം.
ചിത്രത്തിന്റെ ക്ലൈമാസിൽ ദുൽഖറും നിർമാതാക്കളും അത്ര സന്തുഷ്ടരല്ല. ക്ലൈമാക്സ് മാറ്റി ചിത്രീകരിക്കാനയി കിങ് ഓഫ് കൊത്ത ടീം കൊച്ചിയിലുണ്ട്.ദുൽഖറിന്റെ കരിയറിലെ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. ക്ലൈമാക്സ് റീ ഷൂട്ട് ചെയ്യുന്നതോടെ 5 കോടിയോളം രൂപ അധികമാകുമെന്നാണ് റിപ്പോർട്ട്.ഐശ്വര്യ ലക്ഷ്മി, പ്രസന്ന, ഗോകുല്‍ സുരേഷ്, ചെമ്പന്‍ വിനോദ് ജോസ്, ഷമ്മി തിലകന് എന്നീ വൻ താരനിരയാണ് കിങ് ഓഫ് കൊത്തയിൽ അണിനിരക്കുന്നത്.അവതരിപ്പിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ നിർമാണ കമ്പനിയായ വേഫെറര്‍ ഫിലിംസും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഷാന്‍ റഹ്മാനും ജേക്സ് ബിജോയും ചേര്‍ന്ന് സംഗീതം ഒരുക്കിയിരിക്കുന്നു . കുറുപ്പിന്റെ ഛായാഗ്രാഹകൻ നിമീഷ് രവിയും അരവിന്ദ് എസ് കശ്യപും ചേർന്നാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 45 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്