മുൻ മന്ത്രി ഡോ. എംഎ കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: മുൻമന്ത്രി ഡോ. എംഎ കുട്ടപ്പൻ അന്തരിച്ചു. 2013ൽ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെ ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ അംഗം , കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, കെപിസിസി നിർവാഹ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 1980ന് വണ്ടൂരിൽ നിന്ന് ജയിച്ചു. 1987ന് ചേലക്കരയിൽ നിന്ന് ജയിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളിൽ ഞാറക്കലിൽ നിന്നാണ് ജയിച്ചത്.2001ലെ ആന്റണി മന്ത്രിസഭയിൽ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു ഡോ. എംഎ കുട്ടപ്പൻ.

2013 ൽ കുര്യനാട് വെച്ച് എംഎ ജോൺ അനുസ്മരണ പരിപാടിക്കിടെയാണ് പക്ഷാഘാതമുണ്ടായത്. അന്നുമുതൽ ചികിത്സയിലായിരുന്നു.ഇന്ന് 10 മണി മുതൽ 12 മണി വരെ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും പിന്നീട് കലൂരിലെ വസതിയിലും പൊതുദർശനം ഉണ്ടാകും. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും