കള്ളക്കേസും ഭീഷണിയും കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാമെന്ന് കരുതേണ്ട:’ പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.സർക്കാരിനെതിരെ നിരന്തര വിമർശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോൺഗ്രസും യു.ഡി.എഫും ശക്തമായി ചെറുക്കും.

ഭീഷണി കൊണ്ടും കള്ളക്കേസ് കൊണ്ടും പ്രതിപക്ഷത്തെ നിശബ്ദരാക്കാമെന്ന് കരുതണ്ട.ഭയമാണ് ഈ സർക്കാരിനെ നയിക്കുന്നത്. സർക്കാരിന്റെ അഴിമതിയും ജനവിരുദ്ധതയും ഇനിയും തുറന്ന് കാട്ടുക തന്നെ ചെയ്യും.ഡൽഹിയിൽ നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കാർബൺ കോപ്പിയാണ് കേരളത്തിൽ പിണറായി ചെയ്യുന്നതെന്നും വിഡി സതീശൻ വ്യക്തമാക്കി.