കെയ്റോ : ഈജിപ്തിൽ സന്ദർശനത്തിന് എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് നൈൽ’ നൽകി ആദരിച്ചു ഈജിപ്ത് സർക്കാർ.പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയാണ് ഇന്ത്യൻ പ്രധാന മന്ത്രിയെ നരേന്ദ്ര മോദിക്ക് ബഹുമതി നൽകിയത്.
ശനിയാഴ്ച്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി യെ ഈജിപ്തിലെത്തിയത്. 26 വർഷത്തിനു ശേഷം ഈജിപ്തിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഈജിപ്തിന്റെ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലി കെയ്റോ എയർപോർട്ടിൽ നേരിട്ടെത്തിയാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ മോദിയെ സ്വീകരിച്ചത്.