കൊച്ചി : നിര്‍മ്മിക്കുവാൻ പോകുന്ന സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം ചെയ്ത് യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം കീഴുപറമ്പ് സ്വദേശി എം.കെ ഷക്കീറിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു.പുതിയ തമിഴ് സിനിമ നിർമ്മിക്കുകയാണെന്നും അതിൽ നായികയാക്കാമെന്നും വാഗ്ദാനം നല്കി തൃക്കാക്കര സ്വദേശിയായ യുവനടിയില്‍ നിന്ന് പലപ്പോഴായി കടമായി 27 ലക്ഷം കൈപ്പറ്റിയ ശേഷം യുവതിയെ ഒഴിവാക്കി.
യുവതിയെ നായികയാക്കി രാവണാസുരന്‍ എന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച പ്രതി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഇതിനാല്‍ ചിത്രീകരണം മുടങ്ങുമെന്നും നടിയെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച നടി ഷൂട്ടിങ് മുടങ്ങാതിരിക്കാൻ 4 മാസത്തിനുള്ളിൽ തിരികെ നൽകാമെന്ന കരാറില്‍ പലപ്പോഴായി 27 ലക്ഷം രൂപ ഇയാൾക്ക് നൽകി.
പിന്നീട് ഇവരെ സിനിമയിൽ നിന്ന് ഒഴിവാക്കി. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ആദ്യം 4 ചെക്കുകൾ നൽകിയെങ്കിലും പണമില്ലാതെ മടങ്ങി.ഷൂട്ടിങ് ആരംഭിക്കാതിരിക്കുകയും കരാർ കാലാവധി കഴിയുകയും ചെയ്തപ്പോൾ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തെന്നു കാണിച്ചു യുവതി നൽകിയ പരാതിയില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു