വിനീത് ശ്രീനിവാസൻ നായകനാകുന്ന ‘ഒരു ജാതി ജാതകം’ ഷൂട്ടിംഗ് ആരംഭിച്ചു

കൊച്ചി : വിനീത് ശ്രീനിവാസനും ശ്രീനിവാസനും എം മോഹനനും അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു ജാതി ജാതകം.വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ജൂലൈ ഒമ്പത് ഇന്ന് കൊച്ചിയിൽ ആരംഭിച്ചു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ‘ഗോദ’ക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കണ്ണൂരാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ. കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും

അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവരോടൊപ്പം നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു.മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു.ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്.എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സുരേഷ് ഇരിങ്ങൽ, നിർമ്മാണ നിർവഹണം – ഷെമീജ് കൊയിലാണ്ടി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – സൈനുദ്ദീൻ.പി.ആർ.ഒ.- വാഴൂർ ജോസ്