പത്തനാപുരം : പത്തനാപുരം കല്ലുംകടവിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പമ്പിൽ കഴിഞ്ഞ 5 വർഷമായി ജീവനക്കാരനായിരുന്ന അഖിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മാലൂർ കരിമ്പാലൂർ പരേതനായ ഷാജി ലത ദമ്പതികളുടെ മകനാണ് 28 വയസ് കാരനായ അഖിൽ.ഇന്നലെ രാത്രി 9 മണി വരെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.
രാവിലെ 5 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട അഖിലിനെ കാണാതയതോടെ നടത്തിയ അന്വഷണത്തിലാണ് പമ്പിലെ തന്നെ കെട്ടിടത്തിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വൈകി വരെയും മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നതായും വൈകിയാണ് ഉറങ്ങാൻ എത്തിയതെന്നും ഒപ്പം ഉണ്ടായിരുന്ന ജീവനക്കാരൻ പറയുന്നു.പമ്പിന്റെ വിശ്രമമുറിയിലാണ് രാത്രി അഖില് ഉറങ്ങുന്നത്.
പ്രേമനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ ആദ്യ നിഗമനം. രണ്ട് വർഷം മുൻപാണ് അഖിലിന്റെ പിതാവ് ഷാജി മരണപ്പെട്ടത്. അതും തൂങ്ങി മരണമായിരുന്നു.