കുറച്ചുകാലങ്ങളായി മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുകയാണ്. സിനിമ വിജയിച്ചില്ലെങ്കില്‍ അതില്‍ നിര്‍മ്മാതാവിൻ്റെ നഷ്ടം കണക്കിലെടുത്താണ് പ്രതിഫലം കുറയ്ക്കണം എന്ന് ആവശ്യം ഉയർന്നു വന്നത്.ഇതുവരെ ഒരു താരവും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
ദിലീപിന്റെ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.താരങ്ങളുടെ പ്രതിഫലത്തെക്കുറച്ച് സംസാരിക്കുന്നവര്‍ അവര്‍ നല്കുന്ന ടാക്സിനെക്കുറിച്ച് എന്ത്കൊണ്ട് അറിയുന്നില്ലെന്ന് ദിലീപ് ചോദിക്കുന്നു.സിനിമയില്‍ നീണ്ട ഇടവേളയെടുത്ത താരം വോയിസ് ഓഫ് സത്യനാഥന് എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.ഈ ചിത്രത്തിൻ്റെ പ്രമോഷന് വേളയിലാണ് ദിലീപ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് പ്രതികരിച്ചത് .
പണ്ടത്തെപ്പോലെയല്ല ഇന്ന് കാര്യങ്ങള്‍. സിനിമ ഇന്ന് പ്രേക്ഷകരുടെ കൈയ്യിലേയ്ക്കാണ് കൊടുക്കുന്നത്. ആളുകള്‍ ഓരോ ഷോട്ടും കീറിമുറിച്ച് കാണുകയാണ്. പണ്ട് തീയേറ്ററില്‍ പോയിരുന്ന് കാണുന്നതുപോലെയല്ല. എന്ത് റിസ്ക്കുള്ള സീനും താരങ്ങള്‍ തന്നെ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന് കാരണമുണ്ട്. ഡ്യൂപ്പാണെന്ന് പ്രേക്ഷകന് തിരിച്ചറിഞ്ഞാല്‍ പിന്നെ ആ സിനിമയെ കൊല്ലുന്ന തരത്തിലുള്ള ട്രോളുകളാണ് എത്തുന്നത്. അതുകൊണ്ട് ഈ റിസ്ക് മുഴുവനും ഇപ്പോള്‍ താരങ്ങള്‍ക്ക് മാത്രമാണ്. അവരുടെ പ്രതിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ഇതേപ്പറ്റി ആരും സംസാരിക്കുന്നില്ല.
ഒരു അഭിനേതാവിൻ്റെ പ്രതിഫലം എത്രയാണോ അതിൻ്റെ 51 ശതമാനമാണ് അയാള്‍ സര്‍ക്കാരിന് ടാക്സ് അടയ്ക്കേണ്ടത്. ഇതൊക്കെ കഴിഞ്ഞുള്ള തുക മാത്രമേ ഞങ്ങള്‍ക്ക് കിട്ടു. രസിക്കുന്നതിനേക്കാള്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലിയൊരു വിഭാഗവും ഇവിടെയുണ്ട്. അതൊരുപക്ഷേ അവരുടെ ജോലിയായിരിക്കാം. നമുക്ക് അവരേയും കുറ്റം പറയാന്‍ പറ്റില്ല. എല്ലാവരും ചേര്‍ന്ന് ഉയര്‍ത്തിക്കോണ്ടുവരേണ്ട ഒരു ഇന്‍ഡസ്ട്രിയാണിതെന്ന് പലപ്പോഴും ആളുകള്‍ മറന്നുപോകുന്നുണ്ട്. സിനിമ പൂര്‍ണമായും ഒരു എൻ്റെര്‍ടെയിന്‍മെന്റാണ്. അത് അങ്ങനെതന്നെ നിലനിര്‍ത്താനാണ് എനിക്കിഷ്ടം, ദിലീപ് പറഞ്ഞു.