ജയ്പൂർ : മണിപ്പൂരിലും രാജസ്ഥാനിലും ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഭൂചലന വിവരം റിപ്പോർട്ട് ചെയ്തത്.മണിപ്പൂരിൽ റിക്ടെർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരിലെ ഉഖ്രുലിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഭൂചലനമാണുണ്ടായത്.രാജസ്ഥാനിലെ ജയ്പുരിൽ 30 മിനിറ്റ് ഇടവേളയ്ക്കിടെ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് ഭൂചലന വിവരം റിപ്പോർട്ട് ചെയ്തത്. ഇന്ന് പുലർച്ചെ 4:09 നും 4:25 നും ഇടയിലാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ 4.4, 3.1, 3.4 എന്നീ തീവ്രതയിലുള്ള ഭൂചലനങ്ങൾ ഉണ്ടായത്. ഇതിൽ ആദ്യത്തെയും മൂന്നാമത്തെയും ഭൂചലനങ്ങൾ പരമാവധി 10 കിലോമീറ്റർ ആഴത്തിലാണ് അനുഭവപ്പെട്ടത്.രണ്ടാമത്തെ ഭൂചലനമുണ്ടായി മൂന്ന് മിനിറ്റിനുള്ളിൽ തുടർചലനം അനുഭവപ്പെടുകയായിരുന്നു.