ഓണച്ചന്തകളടക്കമുള്ള വിപണിയിൽ ഇടപെടൽ ശക്തമാക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം ഓണാഘോഷങ്ങളിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ആവശ്യസാധനങ്ങളുടെ വില ഉയരുന്നതിനാൽ വിപണിയിൽ ഇടപെടൽ ശക്തമാക്കാൻ സർക്കാർ.ഓണവിപണിയിൽ സജീവമായി ഇടപെടാൻ സപ്ലൈക്കോ ഇത്തവണയുമുണ്ടാകും.

സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് ധനവകുപ്പ് അനുവദിച്ച തുകയിൽ നിന്ന്  ചെലവഴിക്കാനാകുക 70 കോടി രൂപ മാത്രമാണ്.അനുവദിച്ച 250 കോടിയിൽ ബാക്കിതുക നെല്ല് സംഭരണ കുടിശിക തീർക്കാനാണ് ചെലവഴിക്കുക.സൂപ്പർ സ്പെഷ്യൽ ഓണച്ചന്തകളടക്കം തുറക്കാനുള്ള പദ്ധതികൾ ആരംഭിച്ചെങ്കിലും തുകയുടെ ദൗർലഭ്യം മാണ് തിരിച്ചടിയാകും.

ഇപ്രാവശ്യം എല്ലാവർക്കും ഓണക്കിറ്റ് ഉണ്ടാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. മഞ്ഞക്കാർഡ് ഉടമകൾക്കും മറ്റ് അവശ വിഭാഗങ്ങൾക്കുമായിരിക്കും ഇത്തവണത്തെ ഓണക്കിറ്റ് ലഭ്യമാകുക.അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമടക്കം കഴിയുന്ന പാവപ്പെട്ടവർക്കും ഓണക്കിറ്റ് നൽകും.