എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ രൂപീകരിച്ചതിനുശേഷമുള്ള ആദ്യ കേസ്, 10 പ്രതികൾക്ക്‌ 15 വർഷം തടവ്

തിരുവനന്തപുരം: എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ രൂപീകരിച്ചതുകൊണ്ടുള്ള ഗുണം വിവരിച്ച്‌ ഫേസ്ബുക്കിലൂടെ മന്ത്രി എംബി രാജേഷ്.എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ നിലവിൽ വന്ന ശേഷം ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ പത്ത്‌ പ്രതികൾക്ക്‌ 15 വർഷം തടവും രണ്ട്‌ ലക്ഷം രൂപ വീതം പിഴയും വിധിച്ച വിവരമാണ് പങ്കുവെച്ചത്.

2021 സെപ്റ്റംബർ 17ന്‌ നിലമ്പൂർ കൂറ്റമ്പാറയിൽ ‌ 182 കിലോ കഞ്ചാവ്‌, ഒരു കിലോ ഹാഷിഷ്‌ ഓയിൽ എന്നിവ പിടിച്ച കേസിലാണ്‌ മഞ്ചേരി സ്പെഷ്യൽ എൻഡിപിഎസ്‌‌ കോടതി ശിക്ഷ വിധിച്ചതെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു. ഈ ലഹരിക്കേസിൽ പങ്കാളികളായ എല്ലാവരേയും നിയമത്തിനുമുന്നിലെത്തിക്കാൻ സാധിച്ചെന്നും മന്ത്രി വ്യക്തമാക്കി.