ഹൈദരബാദ് : കവിയും ഗായകനും വിപ്ലവകാരിയുമായ ഗദ്ദര്‍ അന്തരിച്ചു. ഹൈദരബാദ് അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.രോഗബാധിതനായി ചികിത്സയിലായിരുന്നു.
തെലങ്കാനയിലെ പിന്നോക്ക ജാതിക്കാരുടെയും ദലിതരുടെയും അവകാശങ്ങൾക്ക് വേണ്ടിയാണ് ഗദ്ദർ നിരന്തരം പോരാടിയത്.ഗദ്ദറിന്റെ വിപ്ലവ കവിതകള്‍ക്കും ഗാനങ്ങള്‍ക്കും നിരവധി ആരാധകരാണ് തെലങ്കാനയിലുള്ളത്. തന്റെ ഗാനങ്ങളിലൂടെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിമാറാൻ ഗദ്ദറിന് കഴിഞ്ഞു.
2010 വരെ നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഗദ്ദര്‍ പിന്നീട് തെലങ്കാനയുടെ സംസ്ഥാന പദവിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ഭാഗമായി.2011-ൽ ജയ് ഭോലോ തെലങ്കാന എന്ന ചിത്രത്തിലെ ഗാനത്തിന് ഗദ്ദറിന് സര്‍ക്കാരിന്റെ നന്ദി അവാർഡ് ലഭിച്ചു.2010 വരെ നക്സലേറ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഗദ്ദര്‍ പിന്നീട് തെലങ്കാനയുടെ സംസ്ഥാന പദവിക്കുവേണ്ടിയുള്ള പോരാട്ടത്തിലും ഭാഗമായിരുന്നു