ആലപ്പുഴ: കായലിലും കരയിലും ഒരു പോലെ ആവേശം നിറച്ച് 69 ാമത് നെഹ്രു ട്രോഫി ജലമേളയ്ക്ക് തുടക്കമായി. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് രാവിലെ നടന്നത്. ഉച്ചക്കു ശേഷം ചുണ്ടൻ വള്ളങ്ങളുടെ മത്സരവും ആരംഭിച്ചു. 19 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തുഴയെറിയുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥ മൂലം അദ്ദേഹം സഞ്ചരിച്ച ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാനായില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് തുടക്കമിടാൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തത്.
72 കളിവള്ളങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഹീറ്റ്സിൽ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക.