തിരുവന്തപുരം: വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്ന സ്ത്രീകളെ കടന്നുപിടിച്ച പൊലീസുകാരൻ അറസ്റ്റിൽ.പിറവം പാമ്പാക്കുട അരീക്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ പരീതിനെയാണ് നാട്ടുകാർ ചേർന്ന് പിടിച്ചു പൊലീസിൽ ഏൽപ്പിച്ചത്. വെള്ളച്ചാട്ടത്തിൽ കുളിക്കുകയായിരുന്ന സ്ത്രീകളെ കടന്നു പിടിക്കുകയായിരുന്നു.
പൊലീസുകാർ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതികൾ ശക്തമായി പ്രതികരിക്കുകയും ബഹളംവെക്കുകയും ചെയ്തതുകേട്ട് ഓടിക്കൂടിയ നാട്ടുകാർ പൊലീസുകാരെ തടഞ്ഞുവെക്കുകയും പൊലീസിൽ അറിയിക്കുകയുമായിരുന്നു.
പൊലീസ് ഇവരോട് വിവരങ്ങൾ ചോദിച്ച് അറിയാൻ ശ്രമിച്ചെങ്കിലും ഇരുവരും പൊലീസ് ആണെന്ന വിവരം ആദ്യം വെളിപ്പെടുത്തിയില്ല. എന്നാൽ വിശദമായ ചോദ്യംചെയ്യലിലാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് ഇവർ പറഞ്ഞത്.