നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ മികച്ച ക്ലബ്ബായ അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷവും തിരുവോണനാളിൽ . നെയ്യാറ്റിൻകര പ്രദേശത്ത് യുവതി യുവാക്കളുടെ കലാ- കായിക രംഗത്തെ കഴിവുകളെ പൊതുസമൂഹത്തിൽ കൊണ്ടുവരാൻ പ്രധാന പങ്കുവെഹിക്കുന്ന ക്ലബ്ബാണ് അക്ഷയ കലാ കായിക വേദി .
2023 ആഗസ്റ്റ് 29 ചൊവ്വാഴ്ച തിരുവോണനാളിലാണ് അക്ഷയ കലാ- കായിക വേദിയുടെ 33-ാം വാർഷികവും ഓണാഘോഷ പരിപാടികളും നടക്കുന്നത്. രാവിലെ – 10: 00 ന് അത്തപ്പൂക്കള മത്സരം – 12:00 ന് കലാസാഹിത്യ മത്സരങ്ങൾ , ശേഷം ക്ലബ്ബിന്റെ 33-ാം വാർഷികവും ഓണാഘോഷവും നെയ്യാറ്റിൻകര എം.എൽ.എ കെ. ആൻസലൻ ഉദ്ഘാടനം നിർവഹിക്കുന്നു. തുടർന്ന് നഗരസഭ ചെയർമാൻ പി.കെ രാജ്മോഹൻ ഭദ്രദീപം തെളിയിക്കുന്നു.
മുഖ്യ സാന്നിധ്യമായി വികസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു , അക്ഷയ രക്ഷാധികാരി ജി.സജി. കൃഷ്ണൻ , സി.പിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വാർഡ് കൗൺസിലറുമായ പി.രാജൻ, റവ: ജെ. ജസ്റ്റിൻ ജോസ് (ലൂഥറൽ ചർച്ച്. വഴുതൂർ ) , ഡോ. സജു അഗസ്റ്റിൻ , എന്നിവർ പങ്കെടുക്കുന്നു. വൈകുന്നേരം 7:00 മണിയോടെ അക്ഷയ കലാ- കായിക വേദിയുടെ സമ്മാന ധിനി നറുക്കെടുപ്പ് , 7:30 ന് കുട്ടികളുടെ വടംവലി മത്സരം , രാത്രി 8:00 ന് കലാസന്ധ്യ , അത്തമിളക്കൽ , തുമ്പിതുള്ളലോടെ സമാപനം.