പീഡനം,ഭീഷണി, ഗർഭിണിയായ സ്ത്രീയുടെ പരാതിയിൽ 61 കാരനെ അറസ്റ്റ് ചെയ്തു

കൊല്ലം: കിളിക്കൊല്ലൂരിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി ചാത്തിനാംകുളം സ്വദേശി 61 വയസ്സുള്ള വിജയനെ പോലീസ് അറസ്റ്റ് ചെയ്തു. നാല് മാസം മുമ്പ് വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയം നോക്കി വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇയാൾ യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊന്നുകളയുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഭയന്ന് യുവതി ആരോടും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് യുവതിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പരിശോധനയിലാണ് ഇവർ ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് വിജയനെ ചോദ്യം ചെയ്‌തെങ്കിലും ഇയാൾ കുറ്റം നിഷേധിക്കുകയായിരുന്നു. ഇതിനു ശേഷം നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് വിജയന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചത്.