സ്റ്റോക്ഹോം: ഖുർആൻ അപകീർത്തിപ്പെടുത്തുന്നതും കത്തിക്കുന്നതും നിരോധിക്കാനൊരുങ്ങി ഡെൻമാർക്ക്. മതപരമായ വസ്തുക്കളോട് അനുചിതമായി പെരുമാറുന്നത് ക്രിമിനൽ കുറ്റമാക്കാൻ ഡാനിഷ് സർക്കാർ നിയമം കൊണ്ടുവരുന്നു.പൊതുഇടങ്ങളിൽ ഖുർആൻ കത്തിക്കുന്നതും മതഗ്രന്ഥത്തെ അവഹേളിക്കുന്നതും അവസാനിപ്പിക്കാനാണ് ഈ നിയമം വഴി ലക്ഷ്യമിടുന്നത്.-ഡെൻമാർക് നീതിന്യായ മന്ത്രി പീറ്റർ ഹമ്മൽഗാർഡ് വിശദീകരിച്ചു.
ബൈബിൾ, തോറ തുടങ്ങിയ മതഗ്രന്ഥങ്ങൾ കത്തിക്കുന്നതും ക്രിമിനൽ കുറ്റകൃത്യത്തിൽ പെടും. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷയും ലഭിക്കും. ഇതുസംബന്ധിച്ച ബില്ല് സെപ്റ്റംബർ ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും.
. ജൂലൈയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് മുഖ്തദ അൽ സദറിന്റെ ആഹ്വാനപ്രകാരം ബഗ്ദാനിലെ ഡാനിഷ് എംബസിക്കു സമീപം ഖുർആൻ കത്തിക്കലിനെതിരെ അണിനിരന്നത്. ഡെൻമാർക്കിൽ കാർട്ടൂണുകളിലൂടെയുളള പ്രവാചകനിന്ദക്കെതിരെയും മുസ്ലിം രാഷ്ട്രങ്ങൾ പ്രതിഷേധിച്ചിരുന്നു.
മതനിന്ദ നിരോധിച്ച് ആറുവർഷം തികയുന്ന പശ്ചാത്തലത്തിലാണ് മതപരമായ വസ്തുക്കളോട് അനുചിതമായി പെരുമാറുന്നത് ക്രിമിനൽ കുറ്റമാക്കാനുള്ള നിയമം കൊണ്ടുവരുന്ന ഡാനിഷ് സർക്കാറിന്റെ നീക്കം.