എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു കൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പ്രഖ്യാപനം നടത്തി.ദേശീയ സെക്രട്ടറി സ്ഥാനത്തോടൊപ്പം ദേശീയ വക്താവായും അനിൽ ആന്റണി തന്നെ തുടരും.

ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും. ബി എൽ സന്തോഷിന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനാനും ദേശീയ സെക്രട്ടറിയായി തുടരും.പ്രധാനമന്ത്രി മോദിയെക്കുറിച്ചുള്ള വിവാദ ബിബിസി ഡോക്യുമെന്ററിയെ വിമർശിച്ചുള്ള ട്വീറ്റിന് പിന്നാലെയാണ് അനിൽ ആൻ്റണി കോൺഗ്രസിൽ നിന്നും രാജിവച്ച്‌ ബിജെപിയിൽ ചേർന്നത്.രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നതിന് പകരം “ഒറ്റകുടുംബത്തിന്” വേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതൃത്വത്തെ അനിൽ ആന്റണി വിമർശിച്ചിരുന്നു.